ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ ഗുജറാത്ത്

പശുവിനെ കൊല്ലുകയും പശുവിന്റെ ഇറച്ചി കടത്തുകയും ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി. പശുക്കളെ സംരക്ഷിക്കാന്‍ 2011ല്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇത് കര്‍കശമാക്കാനാണ് ഗവണ്‍മെന്റ് തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി അടുത്ത ആഴ്ച ബില്‍ അവതരിപ്പിക്കുമെന്നും രുപാനി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top