മാതൃകയായി സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മകളുടെ വിവാഹം

സൂര്യാകൃഷ്ണമൂര്‍ത്തി തന്റെ മകള്‍ സീതയുടെ കല്യാണത്തോടനുബന്ധിച്ച് വിവാഹത്തിനാവശ്യമായ മുഴുവന്‍ തുകയും 20 നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി നല്‍കുന്നു. കല്യാണ മണ്ഡപങ്ങളും ആര്‍ഭാടവും ഒഴിവാക്കി സ്വന്തം വീട്ടിലെ പൂജാ മുറിയിലാണ് വിവാഹം നടത്തുന്നത്. 20വിദ്യാര്‍ത്ഥികളുടെ അടുത്ത നാല് വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസത്തിനാണ് ഈ തുക ചെലവഴിക്കുക. സൂര്യാ കൃഷ്ണ മൂര്‍ത്തി പഠിച്ച സ്ക്കൂളിലേയും കോളേജിലേയും വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ തുക. വിവാഹത്തിന് മുമ്പ് തന്നെ ഈ തുക മേലധികാരികള്‍ക്ക് കൈമാറും.
സീതയോടൊപ്പം സിവില്‍ സര്‍വീസ് അക്കാദമിയില്‍ പഠിച്ച ബിഹാര്‍ സ്വദേശി ചന്ദ ന്‍കുമാറാണ് വരന്‍. രാജ്പുത് കുടുംബാംഗമാണ് ചന്ദന്‍.
ഇരുവരേയും അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവരെ മെയ് 13,14,15 തീയ്യതികളില്‍ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. പക്ഷേ ഒരു നിര്‍ദേശം മാത്രം പാരിതോഷികങ്ങള്‍ കൊണ്ട് വരരുത്!! പകരം ഇരുവരുടേയും തലയില്‍ കൈവച്ച് അനുഗ്രഹിച്ചാല്‍ മാത്രം മതി എന്നാണ് സൂര്യാകൃഷ്ണ മൂര്‍ത്തി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top