ഓപ്പറേഷന് ശേഷം ഡോക്ടർമാർ കുഴഞ്ഞു വീണു; അവിടെ സംഭവിച്ചത് എന്ത് ?

വിജയകരമായി നടന്ന ഓപ്പറേഷന് ശേഷം ഒരു ചെറുചിരിയുമായി പുറത്തേക്ക് വരുന്ന ഡോക്ടർമാരെയാണ് നാം കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഓപ്പറേഷന് ശേഷം ഡോക്ടർമാർ കുഴഞ്ഞുവീണു !!
ചൈനയിലെ ഫ്യൂജിയൻ മെഡിക്കൽ യൂണിവേഴ്‌സിറ്റി യൂണിയൻ ആശുപത്രിയിലാണ് സംഭവം. ഒരു രോഗിയുടെ ബ്രെയിൻ ട്യൂമർ നീക്കം ചെയ്യാൻ 32 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടർമാർ ഇവിടെ കുഴഞ്ഞുവീണു. ആറ് വ്യത്യസ്ത ശസ്ത്രക്രിയകൾ ഒന്നിനു പിറകേ ഒന്നായി ചെയ്താണ് ഇവർ രോഗിയുടെ തലച്ചോറിൽനിന്ന് ട്യൂമറുകൾ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.
വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊന്നും ആവശ്യത്തിന് സമയം കിട്ടാതിരുന്ന ഇവർ അൽപനേരം നിലത്തു കിടന്നശേഷമാണ് ഊർജ്ജം വീണ്ടെടുത്ത് എഴുന്നേറ്റത്. കുഴഞ്ഞുവീണെങ്കിലും വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഇവർക്കായി. ഡോക്ടർമാർ വീണുകിടക്കുന്ന ചിത്രം ഇപ്പോൾ ഇൻറർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
doctors in china collapse after surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here