ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ഒരു പെൻസിൽ ദൂരം

പേപ്പറിൽ ഒരു സ്ത്രീ രൂപം വരച്ച് പെൻസിൽ ഷേവിങ്ങ് കൊണ്ട് ആ രൂപത്തെ പാവടയണിയിക്കുന്ന ഒരു കുട്ടിക്കാലം നമുക്കെല്ലാം ഉണ്ടായിരുന്നു. വളർന്നപ്പോൾ നാം പെൻസിലിൽ നിന്ന് പേനയിലേക്ക് ചേക്കേറി. എന്നാലും ഹർഷ എന്ന ഈ ടെക്നോപാർക്ക് ഉദ്യോഗസ്ഥ ഇപ്പോഴും പെൻസിലിനെ കൈവിട്ടിട്ടില്ല.
എഴുതി തീർന്ന പെൻസിൽ കഷ്ണങ്ങളും, പെൻസിൽ ഷേവിങ്ങും ഉപയോഗിച്ച് രൂപങ്ങൾ തീർക്കുന്നത് ഹർഷയുടെ ചെറുപ്പം മുതലേയുള്ള ഒരു ഹോബിയായിരുന്നു.

Pencil shavings
എന്നാൽ തന്റെ കലാസൃഷ്ടിയെ ഹർഷ ഗൗരവമായി കണ്ടുതുടങ്ങിയത് തന്റെ എഞ്ചിനിയറിങ്ങ് പഠനകാലത്താണ്. ഹർഷയുടെ കോളേജിൽ വൈശാഖ് എന്ന സീനിയർ വിദ്യാർത്ഥി മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളുടെ 111 പെൻസിൽ ഡ്രോയിങ്ങുകൾ വരച്ച് ഒരു എക്സിബിഷൻ സംഘടിപ്പിക്കുകയും അതുവഴി റെക്കോർഡ് ഇടുകയും ചെയ്തതാണ് ഹർഷയ്ക്ക് പ്രചോദനമായത്.
റെക്കോർഡിലേക്ക്….
ഹർഷ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരെ സമീപിച്ചു. തന്റെ ആശയം അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും പിന്നീട് മോഡൽ അയച്ച് കൊടുക്കുകയും ചെയ്ത ശേഷമാണ് തനിക്ക് റെക്കോർഡ് നേടി തന്ന ബ്രൈഡ് വിത് പെൻസിൽ ഫ്രോക്ക് എന്ന സൃഷ്ടിക്ക് ഹർഷ രൂപം നൽകുന്നത്.
രണ്ട് അടി നീളമുള്ള ക്യാൻവാസിൽ 90 പെൻസിൽ ഉപയോഗിച്ച്, മൂന്ന് പകൽ കൊണ്ടാണ് ഹർഷ ബ്രൈഡ് വിത് പെൻസിൽ ഫ്രോക്ക് നിർമ്മിക്കുന്നത്. ആ ദിവസങ്ങളിൽ ഉറങ്ങാൻ വേണ്ടി മാത്രമാണ് ഹർഷ സമയം മാറ്റിവയ്ച്ചത്. ഉണർന്നിരിക്കുമ്പോഴെല്ലാം ഹർഷ തന്റെ പെൻസിൽ ഫ്രോക്കിന്റെ പണിപ്പുരയിലായിരുന്നു.
ഒരു മാസം നീണ്ടുനിന്ന കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ അധികൃതരിൽ നിന്നും ഹർഷയ്ക്ക് കൺഫർമേഷൻ ലഭിക്കുന്നത്. അളവറ്റ സന്തോഷത്തിലാണ് ഇന്ന് ഹർഷ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയതിലും ഉപരി, തന്റെ കലാ സൃഷ്ടി ലോകത്തിന് മുന്നിൽ എത്തി എന്നതാണ് ഹർഷയെ സന്തോഷിപ്പിച്ചത്.
റെക്കോർഡ് ലഭിച്ചു എന്നതിന്റെ കൺഫർമേഷൻ മാത്രമാണ് ഇപ്പോൾ ഹർഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇനി ഇത് സമ്പന്ധിച്ച് റെക്കോർഡ് ഹോൾഡർ ബാഡ്ജ്, സർട്ടിഫിക്കറ്റ് എന്നിവ ഹർഷയ്ക്ക് സമ്മാനിക്കാനിരിക്കുന്നതേയുള്ളു.
2018 ൽ പുറത്തിറങ്ങുന്ന പട്ടികയിലാണ് ഹർഷയുടെ സൃഷ്ടി ഉൾപ്പെടുത്തുക. ഇനി ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഈ ടെക്കിയുടെ അടുത്ത ലക്ഷ്യം.
harsha bags india book of records
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here