Advertisement

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാനില്ലെന്ന് കമൽ

March 16, 2017
1 minute Read
kamal

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. പാർട്ടിയുടെയോ മുന്നണിയുടേയോ ഭാഗത്ത് നിന്ന് അത്തരം നിർദേശം ഉണ്ടായിട്ടില്ലെന്നും കമൽ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മാനസിക തയാറെടുപ്പിലല്ല താനെന്നും പുതിയ സിനിമ ‘ആമി’യുടെ ചിത്രീകരണം ആരംഭിക്കാൻ പോവുകയാണെന്നും കമൽ. ഇനി സിനിമയുടെ തിരക്കിലായിരിക്കും.താൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനല്ല. തന്റെ ജീവിതമാർഗം സിനിമയാണ്. സിനിമ ചെയ്യുകയാണ് തന്റെ പ്രഥമ ഉത്തരവാദിത്തമെന്നും കമൽ വ്യക്തമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top