സുപ്രീം കോടതിയുടെ വാറണ്ട് നിരസിച്ച് ജസ്റ്റിസ് കർണൻ

justice karnan denied supreme court warrant justice karnan justice karnan faces set back supreme court

കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വാറണ്ട് ജസ്റ്റിസ് കർണൻ നിരസിച്ചു. വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ സംസ്ഥാന ഡി.ജി.പിയാണ് കൊൽക്കത്ത ഹൈകോടതി ജഡ്ജി ജസ്റ്റിസ് കർണന് വാറണ്ട് കൈമാറിയത്. വാറണ്ട് നൽകാൻ പശ്ചിമ ബംഗാളിലെ പൊലീസ് മേധാവിയടക്കം 100 പൊലീസുകാരാണ് ജസ്റ്റസിസ് കർണൻറെ വസതിയിലെത്തിയത്. ജസ്റ്റിസ് കർണനെതിരായ വാറണ്ട് നേരിട്ട് നൽകണമെന്ന് കോടതി പശ്ചിമ ബംഗാൾ പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

അതേസമയം, സുപ്രീംകോടതി പുറപ്പെടുവിച്ച വാറണ്ട് ജസ്റ്റിസ് കർണൻ നിരാകരിച്ചു. തൻറെ മനഃസമാധാനം ഇല്ലാതാക്കിയതിന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് നൽകുമെന്നും ജസ്റ്റിസ് കർണൻ മാധ്യമങ്ങളോട് പറഞ്ഞു.

justice karnan denied supreme court warrant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top