മിഷേല്‍ ആത്മഹത്യ ചെയ്തത് ക്രോണുമായുള്ള വാഗ്വാദത്തിനൊടുവിലെന്ന് സൂചന

mishel shaji crime branch soughts navy help to find mishel's phone

കൊച്ചിയില്‍ ഗോശ്രീ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ജീവനൊടുക്കിയതാണെന്ന് സൂചന. ക്രോണിനുമായുള്ള വാഗ്വാദത്തിന് ഒടുവിലാണ് മിഷേല്‍ ജീവനൊടുക്കിയതെന്നാണ് സൂചന.

ക്രോണിന്റേത് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത സ്വഭാവമാണെന്ന് മിഷേല്‍ കൂട്ടുകാരികളോട് പറഞ്ഞതായി കൂട്ടുകാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ക്രോണിന്‍ എന്ത് പറഞ്ഞാലും മിഷേല്‍ അനുസരിക്കണമായിരുന്നു. മിഷേലിന് ചെന്നൈയില്‍ പോയി പഠിക്കണം എന്നുണ്ടായിരുന്നു അത് ചെയ്യാതിരുന്നത് ക്രോണിനിന്റെ നിര്‍ബന്ധം കൊണ്ടാണ്. ഒരിക്കല്‍ കൊച്ചിയിലെത്തിയ ഇയാള്‍ മിഷേലിനെ തല്ലിയെന്നും കൂട്ടുകാര്‍ പറയുന്നു. മിഷേലിന്റെ ഒരു പുരുഷ സുഹൃത്തിനെ ചൊല്ലി ഇരുവരും കലഹിക്കുന്നതും സ്ഥിരമായിരുന്നുവത്രേ.

ഞായറാഴ്ച ക്രോണിന്‍ മിഷേലിനോട് തന്നെ ഒഴിവാക്കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു, ഞാന്‍ മരിക്കാം എന്ന് മിഷേല്‍ പറഞ്ഞു.
അന്ന് വീട്ടുകാരെ കാണണം എന്ന് പറഞ്ഞ് മിഷേല്‍ വിളിച്ചിരുന്നു. എന്നാല്‍ ചടങ്ങിന് പോകാനുണ്ടായിരുന്നതിനാല്‍ വരാനാവില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. പിന്നീട് മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top