Advertisement

ഉസൂറി ബേ; മദ്യകുപ്പികളിൽ പ്രകൃതി തീർത്ത ശിൽപ്പം

March 17, 2017
0 minutes Read
usurri bay

ഇത് വെള്ളാരം കല്ലുകളല്ല. വർഷങ്ങൾക്ക് മുമ്പ് സോവിയറ്റ് യൂണിയനിലെ ആഘോഷങ്ങളിൽ ബാക്കിയായ മദ്യകുപ്പികളിൽ പ്രകൃതി തീർത്ത ശിൽപ്പങ്ങളാണ്. തകർന്ന ഗ്ലാസുകളുടെ തീരം എന്നറിയപ്പെടുന്ന ഉസൂറി ബേ കണ്ടാൽ ഇത് വർണ്ണക്കല്ലുകളുടെ തീരമാണെന്നേ തോന്നൂ…

എന്നാൽ സോവിയറ്റ് യൂണിയനിൽ ഉപയോഗിച്ചിരുന്ന വിവിധ വർണ്ണങ്ങളിലുള്ള മദ്യകുപ്പികൾ ഒരു കാലത്ത് ഉപേക്ഷിച്ചിരിന്നത് ഈ തീരത്ത് ആയിരുന്നു. അപകടകരമാം വിധം കുപ്പിച്ചില്ലുകൾ നിറഞ്ഞ ഈ ബീച്ചിലേക്ക് ആർക്കും പ്രവേശനം പോലും ഉണ്ടായിരുന്നില്ല. ആരും എടുത്ത് മാറ്റില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം പ്രകൃതി തന്നെ അവയെ രൂപാന്തരപ്പെടുത്തിയത്.

ആരും കൊതിക്കുന്ന വർണ്ണക്കല്ലുകൾപോലെയാണ് ഈ കുപ്പിച്ചില്ലുകൾ ഇന്ന്. ഒരു കാലത്ത് എന്താണോ ഈ ബീച്ചിനെ ആളുകളിൽനിന്ന് അകറ്റിയിരുന്നത് അതുതന്നെയാണ് ഇന്ന് ഇവിടുത്തെ മുഖ്യ ആകർഷണം. മഞ്ഞയും പച്ചയും നീലയും നിറത്തിലുള്ള കല്ലുകൾ കണ്ടാൽ ഇവ ഗ്ലാസുകളാണെന്നോ ഒരുനാൾ മദ്യക്കുപ്പികളായിരുന്നുവെന്നോ വിശ്വസിക്കുക പ്രയാസം. അത്രയ്ക്ക് കൗതുകകരമാണ് പ്രകൃതിയുടെ വികൃതി.  റഷ്യയിലെ പീറ്റർ ദ ഗ്രേറ്റ് ഗൾഫ് എന്ന പ്രദേശത്താണ് ഈ ഗ്ലാസ് ബീച്ച്.



ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top