Advertisement

കേരളത്തിലെ ആദ്യത്തെ പ്രകൃതി സൗഹൃദ നിർമ്മാണത്തിന് ആലപ്പുഴയിൽ തുടക്കം കുറിക്കുന്നു

March 18, 2017
1 minute Read
kerala's first eco firendly PWD construction at alappuzha

പ്രകൃതി സൗഹൃദ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് കേരളത്തിലാദ്യമായി തുടക്കം കുറിക്കുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ, നിർമ്മാണ ചെലവും സമയ നഷ്ടവും ഇല്ലാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദേശീയപാതയുടെ നിർമ്മിതിക്കാണ് ആലപ്പുഴയിൽ തുടക്കം കുറിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ പുറക്കാട് മുതൽ പാതിരപ്പള്ളി വരെയുള്ള ദേശീയപാത നൂതനസാങ്കേതിക വിദ്യയുപയോഗിച്ചുള്ള പുനർനിർമാണം ഏപ്രിൽ ആദ്യവാരം ആരംഭിക്കും. വിർട്ജൻ എന്ന ജർമ്മൻ നിർമ്മിതമായ യന്ത്രങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുമാണ് പ്രവർത്തനം നടത്തുക. ദേശീയപാതയിൽ കാക്കാഴം മേൽപ്പാലത്തിലാണ് ഈ നിർമ്മാണ പ്രവൃത്തിയുടെ തുടക്കം. നിലവിലുള്ള റോഡിന്റെ ഉപരിഭാഗത്തെ മെറ്റലും, ടാറും മറ്റും ഇളക്കിയെടുത്ത് മിശ്രിതമാക്കി അതിനോടൊപ്പം മറ്റ് നിർമാണ സാമഗ്രികൾ കൂടി ചേർത്ത് നിരത്തി അതിനു മുകളിൽ ടാർ ചെയ്യുക എന്നതാണ് ഈ നിർമാണ രീതി.

പാറമടകളുടെയും മണലിന്റെയും അനിയന്ത്രീതമായ ഉപയോഗവും, നിലവിലെ റോഡിന്റെ അവശിഷ്ടങ്ങൾ തള്ളുന്നതുമൂലം ഉണ്ടാകുന്ന ദൂഷ്യവും ഒഴിവാക്കാൻ ഇത് സഹായിക്കും. നാളേക്കായുള്ള കരുതലും ദീർഘകാലാടിസ്ഥാനത്തിൽ ഉപകാരപ്രദവുമായ ഇത്തരം നിർമ്മാണ രീതികൾ കാലത്തിന് അനിവാര്യമാണ്. പൊതുമരാമത്ത് ദേശീയ പാത വിഭാഗം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആധുനിക രീതിയിൽ റോഡ് പുനർനിർമിക്കുന്നത്.

kerala’s first eco firendly PWD construction at alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top