ഏഷ്യൻ റെയ്‌സ് വാക്കിങ് ചാംപ്യൻഷിപ്പ്; മലയാളി താരം കെ.ടി ഇർഫാന് വെങ്കലം

k t irfan

ജപ്പാനിൽ നടന്ന ഏഷ്യൻ റെയ്‌സ് വാക്കിങ് ചാംപ്യൻഷിപ്പിൽ മലയാളി താരം കെ.ടി ഇർഫാന് വെങ്കലം. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാൻ വെങ്കലം സ്വന്തമാക്കിയത്.  കൊറിയയുടെ കിം ഹ്യൂൻ സുബ് സ്വർണം നേടി. കസാക്കിസ്ഥാന്റെ ഗിയോർഗി ഷെയ്‌ക്കോ വെള്ളിയും നേടി. ഓഗസ്റ്റിൽ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് ഇർഫാൻ യോഗ്യത നേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top