ഐഡിയ വോഡഫോൺ കമ്പനി ചെയർമാനെ പ്രഖ്യാപിച്ചു

kumar mangalam brila becomes idea vodafone company chairman

ഐഡിയ വോഡഫോൺ ലയനത്തിനു പിന്നാലെ ഇരുകമ്പനികളും പുതിയ ചെയർമാനെയും പ്രഖ്യാപിച്ചു. ആദിത്യാ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർലയാണ് പുതിയ ഐഡിയവോഡഫോൺ കമ്പനിയുടെ ചെയർമാൻ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നിവരെ നിയമിക്കുന്നത് ഇരുകമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കുമെന്ന് ലയന വ്യവസ്ഥകളിൽ വ്യക്തമാക്കിയിരുന്നു. ധാരണ പ്രകാരം ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്കായിരുന്നു.

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഐഡിയയും വോഡഫോണും ലയിച്ചത് ഏറെ സന്തോഷം നൽകുന്നുവെന്ന് ചുമതലയേറ്റെടുത്തു കൊണ്ട് അദ്ധേഹം പറഞ്ഞു. ലയനത്തിലൂടെ രാജ്യത്തെ മറ്റു ടെലികോം കമ്പനികളെ പിന്തള്ളി ഒന്നാമതെത്താൻ പുതിയ കമ്പനിക്ക് സാധിക്കുമെന്നും പുതിയ ചെയർമാൻ പ്രത്യാശ പ്രകടിപ്പിച്ചു.

kumar mangalam brila becomes idea vodafone company chairman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top