ഇനി രണ്ടിലയും എഐഎഡിഎംകെയും ഇല്ല

എഐഎഡിഎംകെയിൽനിന്ന് ഔദ്യോഗികമായി വേർപിരിഞ്ഞ ശശികല പക്ഷത്തിനും പനീർശെൽവെം പക്ഷത്തിനും പുതിയ പാർട്ടി പേരുകളും ചിഹ്നങ്ങളുമായി. എഐഎഡിഎംകെ അമ്മ എന്നാണ് ശശികല പക്ഷത്തിന്റെ പാർട്ടിയുടെ പേര്. പനീർശെൽവത്തിന്റെ പാർട്ടിയുടെ പേര് എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ എന്നാണ്. രണ്ട് പേരുകളും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതായാണ് റിപ്പോർട്ട്.
പനീർശെൽവത്തിന്റെ പാർട്ടിയ്ക്ക ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാർട്ടിയ്ക്ക് തൊപ്പിയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. യഥാർത്ഥ എഐഎഡിഎംകെ തങ്ങളാണെന്ന് അവകാശപ്പെട്ട് ഇരുപക്ഷവും എത്തിയതിനാൽ എഐഎഡിഎംകെ പാർട്ടി ചിഹ്മനായിരുന്ന രണ്ടില, തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. ആൾ ഇന്ത്യ ദ്രാവിഡ മുന്നേത്ര കഴകം എന്ന പേർ ഇരുപാർട്ടികളും ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചു.
ആർ കെ നഗറിൽ പുതിയ പാർട്ടിയുമായി ദീപയും രംഗത്തുണ്ട്. എംജിആർ അമ്മ ദീപ പേരവൈ എന്ന തന്റെ പുതിയ പാർട്ടിയിലാണ് ദീപ മത്സരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here