Advertisement

സർക്കാർ സമപ്പിച്ച ശിക്ഷാ ഇളവ് പട്ടികയിൽ ടി പി വധക്കേസ് പ്രതികളും; വിവരാവകാശ രേഖ ട്വന്റിഫോറിന്

March 23, 2017
0 minutes Read
RTI

ശിക്ഷാ ഇളവിന് തെരഞ്ഞെടുത്ത തടവുകാരുടെ പട്ടികയിൽ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമും ടി പി വധക്കേസ് പ്രതികളും ഉൾപ്പെട്ടതായുള്ള വിവരാവകാശ രേഖ ട്വന്റിഫോർ ന്യൂസിന്. പട്ടികയിൽ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കെ സി രാമചന്ദ്രൻ, കുഞ്ഞനന്തൻ, സിജിത്ത്, മനോജ്, റഫീക്ക്, അനുപ്, മനോജ് കുമാർ, സുനിൽ കുമാർ, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെട്ടതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കാരണവർ വധക്കേസ് പ്രതിയായ ഷെറിൻ, അപ്രാണി കൃഷ്ണകുമാർ വധക്കേസ് പ്രതി ഓം പ്രകാശ്, കല്ലുവാതുക്കൽ കേസ് പ്രതികൾ എന്നിവരും ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമും ഉൽപ്പെട്ടതായു വിവരാവകശ നിയമപ്രകാരം നൽകിയ അപേക്ഷയ്്ക്ക് മറുപടിയായി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ വിവരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ ഗവർണർക്ക് സമർപ്പിച്ച ഈ പട്ടിക തള്ളുകയായിരുന്നു. ഇത് സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയിരുന്നു. പട്ടികയിൽ ടി പി കേസ് പ്രതികളുടെ പേരില്ലെന്നും മറ്റ് ചില പ്രതികളെ ആണ് ഉൾപ്പെടുത്തിയിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top