ഗൗതമി നായർ വിവാഹിതയാകുന്നു

gautami nair to get married soon

ചലച്ചിത്ര താരം ഗൗതമി നായർ വിവാഹിതയാകുന്നു. തിരുവനന്തപുരം വിമൻസ് കോളേജിലെ ബിരുദാനന്തര ബിരുദം വിദ്യാർത്ഥിയാണ് ഗൗതമി നായർ. പഠനം പൂർത്തിയാക്കി മെയ് മാസത്തിൽ വിവാഹം കാണുമെന്നാണ് സൂചന. വിവാഹം ആലപ്പുഴയിലെ പ്രശസ്ത അമ്പലത്തിൽ വച്ചായിരിക്കുമെന്ന് ഗൗതമിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച സെക്കന്റ് ഷോയിലൂടെയാണ് ഗൗതമി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.  പിന്നീട് ഡയമണ്ട് നെക്ലസിലൂടെ ഫഹദ് ഫാസിലിന്റെ നായികയായ ഗൗതമിയ്ക്ക് മലയാളികളുടെ മനസ്സിൽ ഒരിടം പിടിക്കാൻ സാധിച്ചു.

malayalam photo comment 13

ആലപ്പുഴ സ്വദേശിയായ മധു നായരുടെയും ശോഭയുടെയും ഇളയ മകളാണ് ഗൗതമി. സെക്കന്റ് ഷോ , ഡയമണ്ട് നെക്ലസ് , ചാപ്‌റ്റേഴ്‌സ് ,കൂതറ , ക്യാമ്പസ് ഡയറി എന്നി സിനിമകളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട് .

gautami nair to get married soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top