എന്തിനാണ് മതം മാറി ക്രിസ്റ്റീന ആയത്? മോഹിനി തുറന്ന് പറയുന്നു

തമിഴ് ബ്രാഹ്മണ സ്ത്രീയായ മഹാലക്ഷ്മി എന്ന നടി  മോഹിനി ഇന്ന് മോഹിനിയല്ല, മറിച്ച്  ക്രിസ്റ്റീനയാണ്. വര്‍ഷങ്ങളായി പിന്തുടര്‍ന്ന ആചാരങ്ങളില്‍ നിന്ന് മോഹിനി തിരിഞ്ഞ് നടന്നതിന്റെ കാരണം ഇപ്പോള്‍ നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

തികഞ്ഞ ദൈവവിശ്വാസിയായ താന്‍ എങ്ങനെ മതം മാറിയെന്ന് മോഹിനി തന്നെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ചെറുപ്പത്തിലേ മോഹിനി ഭയങ്കര ദൈവവിശ്വാസിയായിരുന്നു. അത്രയും ഭക്തയായ താന്‍ സന്യാസം സ്വീകരിക്കുമെന്ന് വരെ തന്റെ വീട്ടുകാര്‍ ഭയപ്പെട്ടിരുന്നെന്നും മോഹിനി പറയുന്നു. എന്നാല്‍ വിവാഹ ശേഷം അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളാണ് തന്നെ മത പരിവര്‍ത്തനത്തിലേക്ക് നയിച്ചത്.

മോശം കാര്യങ്ങളൊന്നും ചെയ്യാഞ്ഞിട്ടും എനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ എനിക്ക് വിഷമമായി. എന്റെ വിഷമങ്ങള്‍ക്ക് ഉത്തരം തേടി ഹിന്ദു മതത്തിലെ പുസ്തകങ്ങളും ബുദ്ധമതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും വായിച്ചു.
വീട്ടിലെ ജോലിക്കാരി മോഹിനിയ്ക്ക് ഒരു ബൈബിള്‍ നല്‍കിയത്. ബൈബിള്‍ വായിച്ച് തുടങ്ങിയതോടെ രാത്രി സ്വപ്നത്തില്‍ ദൈവിക രൂപം കണ്ടു. ആ രൂപം എനിക്ക് നോഹയുടെ പെട്ടകവും കാണിച്ചു തന്നു.
hqdefaultആ പെട്ടകത്തിലേക്ക് എന്നെ കൊണ്ടു പോകാന്‍ ആ രൂപം പറഞ്ഞു. അത് വലിയ തിരിച്ചറിവ് നല്‍കി. പക്ഷേ പിന്നെയും ഞാന്‍ യഥാര്‍ത്ഥ ദൈവത്തെ തേടിയുള്ള അന്വേഷണം തുടര്‍ന്നു. അങ്ങനെ അവസാനം ഞാന്‍ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുള്ള വഴി കണ്ടെത്തി-മോഹിനി പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top