തലപ്പുഴ സ്ക്കൂളിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെട്ടു

വയനാട് തലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡനത്തിന് ഇരയായി. എട്ട് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും ഏഴ് വയസ്സുള്ള ആണ്‍ കുട്ടിയുമാണ് പീഡനത്തിന് ഇരയായത്. തലപ്പുഴ എല്‍പി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഈ കുട്ടികള്‍. സ്ക്കൂള്‍ അധികൃതരാണ് പരാതി നല്‍കിയത്. സംഭവത്തിലെ പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top