Advertisement

ലോകത്തെ ഞെട്ടിച്ച് ബ്രൂണെയിലെ സുൽത്താന്റെ കാർ ശേഖരം

March 26, 2017
Google News 1 minute Read
brunai sultan car collection

ബ്രൂണെയിലെ സുൽത്താൻ ഹാജി ഹസ്സാനാൽ ബോൾകിയ മുഇസ്സദ്ദിൻ സദ്ദാഉല ഇബ്നി അൽ മർഹും സുൽത്താൻ ഹാജി ഒമർ അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാദ്ദീൻ എന്ന ഭരണാധികാരി ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാള്‍ ആണ് .ഇദ്ദേഹത്തിന്റെ കാർ‌ കലക്ഷൻ ലോകവിഖ്യാതമാണ്. ഏകദേശം 7000 കാറുകളാണ് ബ്രൂണെ സുൽത്താന്റെ ഗാരേജിലുള്ളത്. ഓരോ മാസത്തിലും പുതിയ കാറുകൾ ചേർത്തുകൊണ്ടിരിക്കുന്നതിനാൽ കൃത്യമായ കണക്ക് രാജാവിന്റെ പക്കൽ പോലുമില്ല എന്നതാണ് സത്യം!

ഇന്ന് ലോകത്തുള്ള കാറുകളില്‍ അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഇല്ലാത്ത കാറുകള്‍ ഏതാകും എന്ന് നോക്കുന്നതാകും എളുപ്പം .കാരണം ഒട്ടുമിക്ക കാറുകളും സുല്‍ത്താന്റെ പക്കല്‍ ഉണ്ട് എന്നത് തന്നെ .ആഡംബരകാറുകളും മോഡിഫൈ ചെയ്യപ്പെട്ട കാറുകളും വിന്റേജ് കാറുകളുമെല്ലാം ഇതിലുൾപെടും. ഇവ കൂടാതെയാണ് സ്വർണം പൂശിയ കാറുകൾ വേറെയും .

Image result for car collection of brunei sultan

2008ൽ ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പു പ്രകാരം സുൽത്താന്റെ ആസ്തി 20 ബില്യൺ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുൾപെടുന്നു. ലോകത്തിലുള്ള മിക്കവാറും ആഡംബരകാറുകൾ ഇദ്ദേഹത്തിന്റെ പക്കലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

Image result for car collection of brunei sultan

ഫെരാരികൾ, ലാമ്പോർഗിനികൾ, റോൾസ് റോയ്സുകൾ, മെഴ്സിഡിസ്സുകൾ എന്നിങ്ങനെ ലോകത്തിലെ എല്ലാ പ്രമുഖ കാർനിർമാതാക്കളുടെയും വിവിധ മോഡലുകൾ ഒന്നൊഴിയാതെ വാങ്ങുവെക്കാൻ സുൽത്താൻ ശ്രദ്ധിക്കാറുണ്ട്. നിരവധി കാറുകൾ 24 കാരറ്റ് സ്വർണം പൂശിയവയാണ്.

Related image

604 റോൾസ് റോയ്സ് കാറുകൾ ഇദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്. 574 മെഴ്സിഡിസ് കാറുകളും 452 ഫെരാരികളും ബ്രൂണെയുടെ പക്കലുണ്ട്.ബ്രൂണെയുടെ പക്കലുള്ള ബെൻലെ കാറുകളുടെ എണ്ണം 382 ആണ്. 209 ബിഎംഡബ്ല്യു കാറുകളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. 179 ജാഗ്വറുകളും 134 കോയെനിഗ്സെഗ്ഗ് കാറുകളും ഇദ്ദേഹം സ്വന്തമാക്കി വെച്ചിരിക്കുന്നു.

Image result for car collection of brunei sultan

ഈ കാറുകളെ പരിചരിക്കുന്നതിനായി ദശലക്ഷക്കണക്കിന് ഡോളർ ചെലവിടുന്നുണ്ട് സുൽത്താൻ ഓരോ മാസവും. വിദഗ്ധരായ നിരവധിയാളുകളെയാണ്  കാറുകളെ പരിചരിക്കാനായി മാത്രം നിയമിച്ചിരിക്കുന്നു.ഇപ്പോള്‍പുറത്തു വന്നിരിക്കുന്നത് ഈ കണക്കുകള്‍ ആണെങ്കില്‍ പോലും ഇതിനു ഇടയില്‍ എത്ര പുതിയ വാഹനങ്ങള്‍ അദ്ദേഹം പുതിയതായി വാങ്ങി കൂട്ടി എന്ന വിവരം ഇത് വരെ പുറത്തു വന്നിട്ടില്ല .അങ്ങനെ എങ്കില്‍ കാറുകളുടെ എണ്ണം ഇനിയും ഉയരും .

brunai sultan car collection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here