വാട്ടർ ടാങ്ക് വീട് ആക്കിമാറ്റിയാൽ എങ്ങനെയിരിക്കും ? ചിത്രങ്ങൾ കാണാം

വീട് പല രീതിയിൽ പണിയുന്നതാണ് ഇപ്പോൾ ഫാഷൻ. കോളോണിയൽ, കന്റംപ്രറി തുടങ്ങിയവയിൽ നിന്നൊക്കെ വ്യത്യസ്തമായി പെന്റഗൺ, ഗ്ലോബ്, ബോക്‌സ് രീതിയിലൊക്കെ നിരവധി പരീക്ഷണങ്ങളാണ് ആർക്കിടെക്ച്ചർ രംഗത്ത് നടക്കുന്നത്.

ഇതിന് പുറമേ മൂന്ന് സെന്റ്, രണ്ടര സെന്റ് എന്നിവയിലും ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ വീട് വയക്കുന്നതും നാം കണ്ടിട്ടുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു വാട്ടർ ടാങ്ക് വീടായി മാറ്റുന്നത് കണ്ടിട്ടുണ്ടോ ?

water tank turned into home

പാട്രിക് മെറ്റ്‌സ് എന്ന ബെൽജിയൻ ബിസിനസ്സുകാരനാണ് ഈ വിചിത്രമായ ആശയം പ്രാവർത്തികമാക്കിയിരിക്കുന്നത്. 100 അടിയുള്ള വാട്ടർ ടാങ്കാണ് ഇദ്ദേഹം വീടാക്കി മാറ്റിയിരിക്കുന്നത്.

water tank turned into home

എന്നാൽ വാട്ടർ ടാങ്കിന്റെ അകത്തുള്ള കൂറ്റൻ ഇരുമ്പ് പൈപ്പുകൾ, ബ്ലാക്ക് ബോർഡുകൾ എന്നിവ മാറ്റാതെ അവയെല്ലാം നിലനിറുത്തിയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.

water tank turned into home

പിരിയൻ ഗോവണികളും, കന്റംപ്രറി സ്റ്റൈലിലുള്ള ഫർണീച്ചറുകളും, ഇന്റീരിയറും നൽകുന്ന ലുക്ക് വേറെ തന്നെയാണ്.

water tank turned into home

ഒപ്പം ഇത്ര ഉയരത്തിൽ നിന്ന് നോക്കുമ്പോൾ കിട്ടുന്ന വ്യൂവും വാട്ടർ ടാങ്ക് വീടുകളെ വ്യത്യസ്തമാക്കുന്നു.

water tank turned into home

ഇവിടെ ഇത് കാണാറില്ലെങ്കിലും, വിദേശ രാജ്യങ്ങളിൽ ഇത്തരം വീടുകൾ ഉണ്ട്.

water tank turned into home

water tank turned into home

water tank turned into home

water tank turned into home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top