തിരുവനന്തപുരം വിളവൂർക്കൽ പഞ്ചായത്ത് ഭരണം ബിജെപിയ്ക്ക് നഷ്ടമായി

തിരുവനന്തപുരം വിളവൂർക്കൽ പഞ്ചായത്ത് ഭരണം ബിജെപിയ്ക്ക് നഷ്ടം ആയി.   പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറിനെതിരെ കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം അംഗങ്ങളുടെ പിന്തുണയോടെ പാസായി. ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസവും പാസായി. കോൺഗ്രസ് നേതാവ് എസ്.റോസ് മേരിക്കെതിരെ ബിജെപി  അംഗങ്ങളും സിപിഎം അംഗങ്ങളും വോട്ട് ചെയ്തു.  ആർക്കും ഭൂരിപക്ഷമില്ലാത്ത വിളവൂർക്കൽ പഞ്ചായത്തിൽ നറുക്കെടുപ്പിലുടെ 2015 ലാണ് ബിജെപി അധികാരം പിടിച്ചത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top