ലെഗ്ഗിങ്ങ്‌സാണോ ധരിച്ചിരിക്കുന്നത് ? ഇനി വിമാനത്തിൽ കയറുമ്പോൾ സൂക്ഷിക്കണം ?

united airlines restricts women came wearing leggings

ലെഗ്ഗിങ്ങ്‌സും വിമാനവും തമ്മിലെന്ത് ബന്ധം എനന് ചിന്തിക്കുകയാണോ ? എങ്കിൽ ഉണ്ട്. യുനൈറ്റഡ് എയർലൈൻസ് ലെഗ്ഗിങ്‌സ് ധരിച്ചെത്തിയ പെൺകുട്ടികളെ വിമാനത്തിൽ യാത്രചെയ്യുന്നതിൽ നിന്നും വിലക്കി.

ഞായറാഴ്ച ഡെൻവറിൽ നിന്നും മിനെപൊളിസിലേക്കുള്ള യുനൈറ്റഡ് എയർലൈസ് വിമാനത്തിലാണ് ലെഗ്ഗിങ് ധരിച്ചെത്തിയ അഞ്ചു പെൺകുട്ടികളെ തടഞ്ഞത്. ലെഗ്ഗിങ്‌സ് മാറ്റുകയോ അതിനു മുകളിൽ മറ്റു വസ്ത്രം ധരിക്കുകയോ ചെയ്താലേ യാത്ര അനുവദിക്കൂയെന്ന് വിമാന അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്നുപെൺകുട്ടികൾ വസ്ത്രം മാറ്റി. എന്നാൽ വസ്ത്രം മാറ്റാൻ തയാറാകാതിരുന്ന 10 വയസുകാരി ഉൾപ്പെടെയുള്ള രണ്ടുപേരെ യാത്രചെയ്യുന്നത് അധികൃതർ വിലക്കി.

united airlines restricts women came wearing leggings

അതേസമയം, പെൺകുട്ടികളുടെ കയ്യിലുണ്ടായിരുന്ന ഡ്രസ് കോഡ് നിബന്ധനയുള്ള യാത്രാടിക്കറ്റായിരുന്നുവെന്ന് വിമാനകമ്പനി പ്രതികരിച്ചു. കമ്പനിയുടെ ജീവനക്കാർക്കോ ആശ്രിതർക്കോ യാത്രചെയ്യാവുന്ന ”യുനൈറ്റഡ് പാസ് ട്രാവലർ” ടിക്കറ്റാണ് അവരുടെ പക്കലുണ്ടായിരുന്നത്. അതിൽ വസ്ത്രധാരണ നിബന്ധനയുണ്ടെന്നും അതിനാലാണ് പെൺകുട്ടികളോട് വസ്ത്രം മാറിവരാൻ നിർദേശിച്ചെന്നതുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ വിമർശനങ്ങൾക്ക് കമ്പനി ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടില്ല.

united airlines restricts women came wearing leggings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top