ഗ്രേറ്റ് ഫാദര്‍: ആ ക്ലിപ്പ് ലീക്കായതോ? ലീക്ക് ചെയ്യിച്ചതോ?

ഇന്നലെ മുതല്‍ മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ ഒരു വീഡിയോ ക്ലിപ്പ് വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. സിനിമ മുഴുവനും ലീക്കായി അതിലൊരു ചെറിയ ഭാഗം മാത്രമാണ് പ്രചരിക്കുന്നത് എന്നതരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ സത്യത്തില്‍ സിനിമ ഹിറ്റാക്കാനുള്ള വൈറല്‍ തന്ത്രമാണിതെന്നാണ് സിനിമാ തലത്തില്‍ തന്നെയുള്ള സൂചന. ഇതിന് വ്യക്തത നല്‍കി ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ഷാജി നടേശന്റെ വോയ്സ് ക്ലിപ്പ് പുറത്ത് വന്നു. സിനിമയ്ക്ക് വേണ്ട സീന്‍ തന്നെയാണ് പുറത്ത് വന്നിരിക്കുന്നതെന്നും, ഇനി അത് വൈറലാക്കിയാല്‍ മതിയെന്നും ഷാജി  പറയുന്ന ക്ലിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
ക്ലിപ്പ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയാതെ തന്നെ പുറത്ത് പോയതാണെങ്കില്‍ കൂടിയും അതിന്റെ പിന്നാലെ പോകേണ്ട എന്നാണ് ഇവരുടെ നിലപാട്. വന്ന ക്ലിപ്പ് പരമാവധി ഷെയര്‍ ചെയ്യാനാണ് ഫാന്‍സ് അസോസിയേഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍  പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. മാര്‍ച്ച് 2017 മാര്‍ച്ച് 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top