കാര്യങ്ങള്‍ പഠിക്കാത്തത് ആരെന്ന് ജനത്തിനറിയാം; മണിക്കെതിരെ വിഎസ്

മൂന്നാറിലെ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എംഎം മണിയ്ക്കെതിരെ വിഎസ്. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നത്. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും വിഎസ് പറഞ്ഞു.
മൂന്നാറില്‍ ഭൂമി കൈയേറ്റമില്ലെന്നാണ് എംഎം മണി ഇന്നലെ പറഞ്ഞത്. എസ് രാജേന്ദ്രന്‍ എംഎല്‍എ അവിടെ ജനിച്ചുവളര്‍ന്നയാളാണ്. വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകയറുകയാണെന്നും വിഎസ് മൂന്നാറിനെക്കുറിച്ച് ശരിക്ക് പഠിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. പൂച്ചയും പട്ടിയും എന്നുപറഞ്ഞുവരുന്നവരെ മുന്‍പും ഓടിച്ചിട്ടുണ്ടെന്നും മണി പറഞ്ഞിരുന്നു. ഇതിനാണ് വിഎസിന്റെ മറുപടി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top