Advertisement

നടപടി നേരിട്ടത് നിരവധി തവണ; ക്രമക്കേട് പതിവാക്കിയ ഫോറസ്റ്റ് ഓഫീസറെ തിരിച്ചെടുത്തു

6 hours ago
Google News 2 minutes Read

തിരുവനന്തപുരത്ത് ക്രമക്കേട് പതിവാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൽ സുധീഷിനെയാണ് തിരിച്ചെടുത്തത്. പരുത്തിപ്പള്ളി റേഞ്ചിലെ ക്രമക്കേടിൽ വിജിലൻസ് സുധീഷിനെ അറസ്റ്റ് ചെയ്തിരുന്നു. വിരമിക്കാൻ ഒരു മാസം ബാക്കിനിൽക്കെയാണ് തിരിച്ചെടുത്തത്.

കൈക്കൂലി വാങ്ങിയതിന് അടക്കം നിരവധി തവണയാണ് സുധീഷ് നടപടി നേരിട്ടത്. ഏപ്രിൽ 9നാണ് സുധീഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യുന്നത്. ഇരുതലമൂരിയെ കടത്തിയതിന് പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയതിനായിരുന്നു വിജിലൻസ് വിളിച്ചുവരുത്തി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നത്.

Read Also: ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും ഹാജരായി

അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് ഇയാളെ തിരിച്ചെടുത്തത്. വിജിലൻസ് കേസിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്തമാസം വിരമിക്കുകയാണെന്നും തിരിച്ചെടുക്കണമെന്നും അതിനാൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പിന് സുധീഷ് കുമാർ ഒരു അപേക്ഷ നൽകിയിരുന്നു.

Story Highlights : Forest officer who committed irregularities has been reinstated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here