നിർമ്മാതാവിന് നേരെ ആക്രമണം; ഉന്നതരുടെ മക്കളെന്ന് സൂചന

attck

കൊച്ചിയിൽ നിർമ്മാതാവിനെ ആക്രമിച്ച കേസിലെ പ്രതികളിൽ ആറ് പേർ ഒളിവിലെന്ന് പോലീസ്. ഒരാൾ ബാഗ്ലൂരിലേക്ക് കടന്നുകളഞ്ഞതായും അന്വേഷണ ചുമതലയുള്ള എറണാകുളം നോർത്ത് എസ് ഐ പറഞ്ഞു. പത്ത് പേരടങ്ങുന്ന സംഘമാണ് സിനിമാ നിർമ്മാതാവ് മഹാസുബൈറിനെയും മറ്റ് രണ്ട് പേരെയും ആക്രമിച്ചത്.

എറണാകുളം സ്വദേശികളായ നാല് പേർ ഉടൻതന്നെ പിടിയിലായിരുന്നു. ഇവരെ കോടതി ഇന്നലെ റിമാന്റ് ചെയ്തു. വരാപ്പുഴ സ്വദേശി ആന്റണി, എസ്ആർഎം റോഡ് സ്വദേശി മുഹമ്മദ് ഹിഷാം, മാമംഗലം സ്വദേശി കാൾട്ടൻ പാറമ്മേൽ, അയ്യപ്പൻകാവ് സ്വദേശി സെഡ്രിക്‌മെന്റ്‌സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഹോട്ടലിൽ മദിപിച്ച് ആക്രമണം നടത്തിയതിനും വധശ്രമത്തിനും പ്രതികൾക്ക് നേരെ കേസെടുത്തു.

പ്രതികൾ കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളും വിദ്യാസമ്പന്നരുമാണെന്നും ഇവർ ഗുണ്ടകളാണെന്ന വാർത്തകൾ ശരിയല്ലെന്നും എറണാകുളം നോർത്ത് സി ഐ നിസാമുദ്ദീൻ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top