വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

അവധിക്കാലത്തെ തിരക്ക് മുതലാക്കി വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കൂട്ടിയത്. നാലിരട്ടി വരെ വ്യത്യാസം വന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് 5000രൂപയ്ക്ക് വരെ ടിക്കറ്റ് കിട്ടിയിരുന്ന സാഹചര്യത്തില്‍ 20,000രൂപയാണ് ഇപ്പോഴത്തെ നിരക്ക്.

ഏപ്രില്‍ ആദ്യവാരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരില്‍ നിന്ന് ഉയര്‍ന്ന തുകയാണ് ഈടാക്കിയിരിക്കുന്നത്. ഏപ്രില്‍ അവസാനം വരെ ഉയര്‍ന്ന നിരക്ക് ഈടാക്കാനാണ് സാധ്യത. ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് നിരക്ക് വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. യാത്രാ ഇളവുകളും കമ്പനികള്‍ പിന്‍വലിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top