Advertisement

ഈ സൗജന്യ സേവനങ്ങൾ ഇനി ഇല്ല

March 31, 2017
Google News 0 minutes Read
recharge

ഇന്ന് അർദ്ധ രാത്രിയോട് കൂടി ജിയോയുടെ ഫ്രീ ഇന്റർനെറ്റ്, ഫ്രീ കോൾ ഓഫറുകൾ അവസാനിക്കുകയാണ്. സെപ്തംബർ മുതൽ നൽകി വരുന്ന ഹാപ്പി ന്യൂ ഇയർ ഓഫറാണ് ഇന്നത്തോടെ അവസാനിക്കുന്നത്.

ഇതുവരെ ആസ്വദിച്ച ഫ്രീ ഓഫറുകൾ തുടർന്നും ലഭിക്കണമെങ്കിൽ 99 രൂപ നൽകി ജിയോ പ്രൈം മെംബർഷിപ്പ് എടുക്കണം. ഒരു വർഷത്തേക്കുള്ള മെമ്പർഷിപ്പ് തുകയാണ് ഇത്. എന്നാൽ ഈ 99 രൂപകൊണ്ട് ഇന്ന് അർദ്ധരാത്രിവരെ ലഭിക്കുന്ന ഓഫറുകൾ ലഭിക്കില്ല. 99 രൂപയ്ക്ക് പുറമെ ഓരോ മാസവും ( 28 ദിവസത്തേക്ക് എന്ന ക്രമത്തിൽ) 303 രൂപ കൂടി നൽകിയാൽ മാത്രമേ ദിവസവും 1 ജിബി ഇന്റർനെറ്റും അൺ ലിമിറ്റഡ് കോളുകളും ഉപഭോക്താക്കൾക്ക് ജിയോയിലൂടെ ആസ്വദിക്കാനാകൂ.
അതായത്, ഇതുവരെ ഉപയോഗിച്ചിരുന്ന ഓഫറുകളെല്ലാം ആസ്വദിക്കാൻ ഇനി ഒരു വർഷത്തേക്ക് 99 രൂപയും ഓരോ മാസം 303 രൂപയും ചെലവ് വരും.

മറ്റ് നെറ്റ് വർക്കുകൾ നൽകുന്ന ഓഫറുകൾ

ഐഡിയയുടെ ഓഫർ 347 രൂപയ്ക്ക് ദിവസവും 1 ജിബി ഇന്റർനെറ്റും ഫ്രീ കോളും ആണ്. വൊഡാഫോൺ 353 രൂപയ്ക്കും എയർ ടെൽ 345 രൂപയ്ക്കും ഇതേ ഓഫർ ലഭ്യമാക്കുന്നു. ഈ പ്ലാനുകൾ ലഭിക്കാൻ ചാർജ്ജ് ചെയ്യേണ്ട അവസാന തീയതിയും ഇന്ന് അർദ്ധരാത്രിയാണ്.

ഐഡിയ, വൊഡാഫോൺ, എയർടെൽ എന്നീ മൂന്ന് നെറ്റ് വർക്കുകളുടെയും സേവനങ്ങൾ തുല്യമാണ്. ഓഫർ തുകയിൽ മാത്രമാണ് മാറ്റമുള്ളത്. ഒരു ദിവസം ദിവസം 1 ജിബി ഇന്റർനെറ്റ് ഫ്രീ ആയി ഈ പ്ലാനിനൊപ്പം ലഭ്യമാക്കും. ഐഡിയ മാത്രം ഒരു ജിബി ഉപയോഗം കഴിഞ്ഞാൽ 80 കെബിപിഎസ് സ്പീഡിൽ നെറ്റ് തുടർന്നും ലഭ്യമാക്കും. അതേസമയം വൊഡാഫോണിലും എയർടെല്ലിലും ഫ്രീയുള്ള ഒരു ജിബി കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് ലഭിക്കില്ല.

ഇനി ദിവസവും ഫ്രീ കോൾ എന്ന ആകർഷണീയമായ ഓഫറിലുമുണ്ട് ഒളിപ്പിച്ചുവച്ച ചില കണ്ടീഷനുകൾ. ഒരു ദിവസം 300മിനുട്ട് മാത്രമാണു ഫ്രീ ആയി ലഭിക്കുക. അപ്പോൾ ഒരാഴ്ച 2100 മിനുട്ട് ഫ്രീ ആയി ലഭിക്കും. എന്നാൽ ഒരാഴ്ച വിളിക്കാവുന്ന മാക്‌സിമം കോൾ മിനുട്ട് 1200 ആണ്. അപ്പോൾ ഒരു ദിവസം ശരാശരി വിളിക്കാവുന്ന കോൾ 200 മിനുട്ട് മാത്രം.

ബി എസ് എൻ എൽ ആകട്ടെ നൽകുന്നത് 4ജി അല്ല, പകരം 3ജി ആണ്. കേരളത്തിൽ ബിഎസ്എൻഎൽ 4ജി സേവനം ലഭിച്ച് തുടങ്ങിയിട്ടില്ല. 339 രൂപയാണു ബി എസ് എൻ എൽ ആവശ്യപ്പെടുന്നത്. ദിവസവും 2 ജിബി ത്രീജി ഇന്റർനെറ്റ് ആണു അവർ പകരം നൽകുക. ഫ്രീ കോൾ നിബന്ധനകൾക്ക് വിധേയമാണ്. ദിവസവും ഇന്ത്യക്കകത്ത് ഏതു ബി എസ് എൻ എൽ മോബൈലിലേക്കും എത്ര കോൾ വേണമെങ്കിലും ഫ്രീ ആയി വിളിക്കാം. എന്നാൽ മറ്റ് നെറ്റ് വർക്കുകളിലേക്ക് ദിവസവും 25 കോൾ മാത്രമേ സൗജന്യമായി അനുവദിക്കുന്നുള്ളൂ. ജൂൺ 13 നുള്ളിൽ ചാർജ്ജ് ചെയ്യുന്ന ആർക്കും ഈ ഓഫർ ഒരു കൊല്ലം വരെ ബി എസ് എൻ എൽ നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here