90 ദിവസത്തെ വാലിഡിറ്റി,അത്യുഗ്രൻ പ്ലാനുമായി ബിഎസ്എൻഎൽ

സ്വകാര്യ ടെലികോം കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി ബിഎസ്എന്‍എല്‍ പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. 411 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം. ദിവസവും 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിൽ ലഭിക്കുന്നു. [BSNL]
പ്ലാനിന്റെ പ്രധാന പ്രത്യേകതകൾ:
.90 ദിവസത്തെ വാലിഡിറ്റി
.ദിവസവും 2GB ഡാറ്റ
.അൺലിമിറ്റഡ് കോളുകൾ
.411 രൂപയ്ക്ക് താങ്ങാനാവുന്ന വില
Read Also: ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ
ഈ പ്ലാൻ ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് വളരെ പ്രയോജനകരമാണ്. മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട പ്ലാനാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമെ മറ്റ് പല ഓഫറുകളും BSNL അവതരിപ്പിക്കുന്നുണ്ട്. രാജ്യത്ത് ഒരു ലക്ഷം 4ജി സൈറ്റുകള്‍ ആണ് ബിഎസ്എന്‍എല്‍ -ൻ്റെ ലക്ഷ്യം. ഇതിൽ ഇതിനോടകം തന്നെ 65,000ത്തിലേറെ എണ്ണം പൂര്‍ത്തിയായിട്ടുമുണ്ട്.
Story Highlights : BSNL with 90 days validity plan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here