Advertisement

ബിഎസ്എൻഎല്ലിനെ 5ജിയിലേക്ക് കൈപിടിച്ചുയർത്താൻ ടാറ്റയുടെ കരങ്ങൾ; വമ്പൻ നീക്കം പ്രഖ്യാപിച്ച് ടിസിഎസ് ചെയർമാൻ

3 days ago
Google News 2 minutes Read

ബിഎസ്‌എൻഎല്ലിന്റെ 4ജി ഇന്റർനെറ്റ് സംവിധാനം 5ജിയിലേക്ക് ഉയർത്തുമെന്ന് ടിസിഎസ്. ബിഎസ്എൻഎൽ ഏതൊക്കെ സൈറ്റുകളിൽ ഏതൊക്കെ ഫ്രീക്വൻസിയിൽ 5ജിയിലേക്ക് ഉയ‍ർത്തണമെന്ന് തീരുമാനിച്ചാൽ ഇതിൻ്റെ നടപടികളിലേക്ക് കടക്കുമെന്ന് ടിസിഎസ് അറിയിച്ചു.

ഏതൊക്കെ സൈറ്റുകളിലാണ് 5ജി നെറ്റ്‌വർക് ലഭ്യമാക്കേണ്ടതെന്ന് ബിഎസ്എൻഎൽ തീരുമാനിക്കും. ഇതിനനുസരിച്ച് നടപടികളുമായി ടിസിഎസ് മുന്നോട്ട് പോകും. 5ജി നെറ്റ്‌വർക്കിലേക്ക് മാറുന്നതോടെ ബിഎസ്എൻഎൽ സ്വകാര്യ ടെലികോം കമ്പനികൾക്ക് കടുത്ത മത്സരം സൃഷ്ടിക്കാൻ തക്ക ശേഷി കൈവരിക്കും.

Read Also: വിപണി പൊടിപൊടിച്ച് മാരുതി സുസുക്കി; ജനുവരിയില്‍ വിറ്റത് 2.12 ലക്ഷം കാറുകള്‍

അപ്ഗ്രേഡുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ടിസിഎസ് ചെയർമാൻ എൻജി സുബ്രഹ്മണ്യം ഇക്കണോമിക് ടൈംസിനോട് വ്യക്തമാക്കി. ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ ടിസിഎസ് വിന്യസിച്ചിട്ടുള്ള റേഡിയോ ഉപകരണങ്ങൾ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെ 5ജിയിലേക്ക് മാറ്റാനാവും.

നിലവിൽ സ്വകാര്യ ടെലികോം ദാതാക്കളായ ജിയോ, എയർടെൽ, വൊഡഫോൺ-ഐഡിയ കമ്പനികളാണ് രാജ്യത്ത് 5ജി സേവനം നൽകുന്നത്. ഈ ശ്രേണിയിലേക്കാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ കുതിപ്പ്. കേന്ദ്രസർക്കാർ ബിഎസ്എൻഎല്ലിന് ശക്തിപ്പെടുത്താൻ നടത്തിയ ഇടപെടലുകളുടെയും സാമ്പത്തിക സഹായത്തിൻ്റെയും പിൻബലത്തിലാണ് സ്ഥാപനം 4ജി സേവനമെന്ന വലിയ നാഴികക്കല്ല് പിന്നിട്ടത്. സോഫ്റ്റ്‌വെയർ അപ്ഡ‍േറ്റിലൂടെ 5ജി സേവനം നൽകാനായാൽ ബിഎസ്എൻഎല്ലിൻ്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ സാധിക്കും.

Story Highlights : TCS to carry out BSNL 5G upgrade, says NG Subramaniam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here