Advertisement

സിമ്മിന് റേഞ്ച് ഉണ്ടോ എന്ന് ഇനി എളുപ്പത്തിൽ കണ്ടെത്താം ; നെറ്റ് വര്‍ക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ട് ടെലികോം കമ്പനികൾ

April 12, 2025
Google News 2 minutes Read

പുതിയ സിം എടുക്കുമ്പോൾ അതിന് റേഞ്ച് ഉണ്ടോ എന്ന് കൂടി പരിശോധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ .എടുക്കുന്ന
സിമ്മിന് നമ്മുടെ വീട്ടിലോ,ജോലിസ്ഥലത്തോ നെറ്റ്‌വർക്ക് സ്പീഡും ,റേഞ്ചും ഇല്ലാത്ത അവസ്ഥ പലപ്പോഴും ഉണ്ടാക്കാറുണ്ട്.എന്നാൽ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ. 2024 ൽ ട്രായ് പുറത്തിറക്കിയ സേവന നിലവാര നിയന്ത്രണങ്ങൾ പ്രകാരം ടെലികോം കമ്പനികൾ അവരുടെ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ടിരിക്കുകയാണ്.

Read Also: യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു; വലഞ്ഞ് ഉപയോക്താക്കള്‍

ടെലികോം സേവനദാതാക്കളെല്ലാം അവരുടെ സേവന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ്‌വർക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം എന്ന മാർഗനിർദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് പുതിയ നടപടി ,ഇതിനായി ഏപ്രില്‍ ഒന്ന് വരെയായിരുന്നു സമയം നല്‍കിയിരുന്നത്. ടെലികോം സേവനദാതാക്കൾ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ ഉൾപ്പടെയുള്ള വിശദവിവരങ്ങൾ എല്ലാം അവരുടെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.ബിഎസ്എൻഎൽ , എയര്‍ടെല്‍ , ജിയോ,വോഡഫോണ്‍ ഐഡിയ,തുടങ്ങിയ കമ്പനികൾ ഇതിനോടകം തന്നെ മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇനിമുതൽ ഈ പുതിയ സംവിധാനം വഴി 5ജി, 4ജി,3ജി, 2ജി നെറ്റ് വര്‍ക്കുകള്‍ വേഗത്തിൽ വേര്‍തിരിച്ചറിയാൻ സാധിക്കും.

Story Highlights : Telecom operators publish mobile network coverage maps

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here