രാഹുൽ മാങ്കൂട്ടത്തിൽ വിഷയം; നടപടി എടുത്തു എന്ന് പറയുന്നവർ തന്നെ പ്രതിരോധിക്കാനും വരുന്നു, കോൺഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നത്, ബൃന്ദ കാരാട്ട്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതെന്ന് സിപിഐഎം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. തെറ്റ് ബോധ്യപ്പെട്ടത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത്. തെറ്റു ചെയ്തില്ലെങ്കിൽ എന്തിന് സസ്പെൻഡ് ചെയ്യുന്നു. നടപടി എടുത്തു എന്നു പറയുന്നവർ തന്നെ അയാളെ പ്രതിരോധിക്കാനും രംഗത്തുവരുന്നുവെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
ഒരേ സമയം നടപടിയെടുക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നടപടി അത്യന്തം അപലപനീയമാണെന്നും അദ്ദേഹം സീരിയൽ സെക്ഷ്വൽ ഒഫൻഡറെയാണ് പ്രതിരോധിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ തുടർനടപടികൾ വേഗത്തിലാക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ആരോപണമുന്നയിച്ച യുവതികളുടെ മൊഴി എടുക്കാനാണ് നീക്കം. പ്രത്യേകസംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണം നടത്തുക. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻറ് ചെയ്ത വിവരം ഇതുവരെ നിയമസഭ സെക്രട്ടേറിയേറ്റിനെ അറിയിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിന് മുൻപ് തന്നെ കത്ത് നൽകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Story Highlights : Rahul magkootathil issue Brinda karat response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here