ആക്ടിങ്ങ് ഭയങ്കര ഓവർ !! സഖാവ് ട്രെയിലർ കാണാം

നിവിൻ പോളി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന സഖാവിന്റെ ട്രെയിലർ എത്തി. താരം തന്നെയാണ് ട്രെയിലർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്.
സിദ്ധാർത്ഥ് ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബി.രാകേഷാണ് നിർമ്മിക്കുന്നത്.
നിവിൻ പോളി നായകനാകുന്ന സിദ്ധാർഥ് ശിവ ചിത്രം ‘സഖാവ്’ ഏപ്രിൽ 15 ന് റിലീസ് ചെയ്യും. ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം നിവിൻ പോളി അഭിനയിക്കുന്ന ചിത്രമാണ് സഖാവ്. യുവ രാഷ്ട്രീയ പ്രവർത്തകനായാണ് നിവിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് നിർമാണം.
nivin pauly sakhav trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here