കിഴക്കേക്കോട്ടയിലെ അനധികൃത വ്യാപാരശാലകൾ ഉടൻ ഒഴിപ്പിക്കാൻ തീരുമാനം

illegal shops at kizhakkekotta to shut down

കിഴക്കേകോട്ടയിലെ അനധികൃത വ്യാപാരശാലകളെല്ലാം ഒഴിപ്പിക്കുന്നു. വ്യാപാരികളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കും. ഇവർക്ക് താത്കാലിമായി കച്ചവട സ്ഥലം ഒരുക്കി നൽകും. പിന്നീട് ചാലയിൽ റവന്യൂ വകുപ്പ് സ്ഥിരം സംവിധാനം ഒരുക്കി വാടകയ്ക്ക് നൽകും. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ മുൻകൈയെടുത്തതിനെ തുടർന്നാണ് പുതിയ തീരുമാനങ്ങൾ.

കിഴക്കേകോട്ട ഗാരേജിനു പിന്നിലെ സ്ഥലത്തേയ്ക്കാണ് കച്ചവടക്കാരെ താത്കാലികമായി മാറ്റുക. ഇവരെ ഒഴിപ്പിച്ച ശേഷം പുതിയ ഗാതഗത സംവിധാനം നടപ്പിലാക്കും. അപകട രഹിതമേഖലയായി കിഴക്കേകോട്ടയെ മാറ്റുകയാണ് ലക്ഷ്യം.

illegal shops at kizhakkekotta to shut down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top