ചരക്കുകപ്പൽ മുങ്ങി 24 ജീവനക്കാരെ കാണാതായി

uruguay

ദക്ഷിണകൊറിയൻ ചരക്കുകപ്പൽ ഉറുഗ്വേയ്ക്കു സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ കാണാതായി. വെള്ളിയാഴ്ച മുതലാണ് കപ്പൽ കാണാതായത്. എന്നാൽ കപ്പലിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്തിയ തായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്തു. കപ്പൽ ജീവനക്കാരിൽ എട്ടുപേർ ദക്ഷിണകൊറിയക്കാരും 16 പേർ ഫിലിപ്പീൻകാ രുമാണ്. കാണാതായവർക്കായി ഉറുഗ്വൻ നാവികസേന തെരച്ചിൽ നടത്തുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top