മദ്യപിച്ച് വാഹനമോടിച്ചാൽ പോക്കറ്റ് കാലിയാകും

മദ്യപിച്ച് വാഹനം ഓടിച്ചാൽ ഇനി മുതൽ പിഴയായി 10000 രൂപ നൽകണം. മദ്യപിച്ച് വാഹനമോടിച്ചാൽ പിഴ പതിനായിരം രൂപയായി വർദ്ധിപ്പിക്കുന്നത് ഉൾപ്പെടുന്ന മോട്ടോർ വാഹന നിയമത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞ അംഗീകാരം നൽകി. മദ്യപിച്ച് വാഹനമോടിച്ച് അപകടം സംഭവിച്ച് ആരെങ്കിലും മരണപ്പെട്ടാൽ 10 വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. ജാമ്യമില്ലാത്ത കുറ്റമായാണ് നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.
മദ്യപിച്ച് അപകടമുണ്ടാക്കുകയും ആൾ മരണപ്പെടുകയും ചെയ്താൽ ബോധപൂർവ്വമുള്ള നരഹത്യായി കണ്ട് പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് റോഡ്
ഗതാഗത മന്ത്രാലയം കേന്ദ്രആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മദ്യപിച്ച് ഉണ്ടാകുന്ന അപകടങ്ങളെ അശ്രദ്ധമൂലമുണ്ടാകുന്നതായി ഇനി മുതൽ പരിഗണിക്കില്ല.
മോട്ടോർ വാഹന നിയമത്തിലെ ഭേദഗതികൾ
- ഹെൽമെറ്റ് കൂടാതെ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള പിഴ 1000 രൂപയായി ഉയർത്തി
- ഫോണിൽ സംസാരിച്ച് വണ്ടി ഓടിക്കുന്നതിനുള്ള പിഴ ആയിരത്തിൽനിന്ന് അയ്യായിരം ആയി ഉയർത്തി
- പ്രായപൂർത്തിയായവർ വണ്ടി ഓടിച്ചാൽ റജിസ്ട്രേഷൻ റദ്ദാക്കപ്പെടും
- ഇവർ വണ്ടി ഓടിച്ച് അപകടമുണ്ടായാൽ 25000 രൂപ പിഴ നൽകണം
- നാല് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചാൽ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം.
- റോഡപകടങ്ങളിൽനിന്ന് കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരം 50000 ൽനിന്ന് 1000000 രൂപയായി ഉയർത്തി.
- ഗുരുതര പരിക്കിന് 500000 രൂപ
- വാഹനങ്ങളുടെ എൻജിനോ ഘടകങ്ങളോ നിലവാരമില്ലാത്തതെങ്കിൽ വാഹനം തിരിച്ച് വിളിക്കാൻ സർക്കാരിന് അധികാരമുണ്ട്.
- ഈ കേസുകളിൽ വാഹന നിർമ്മാതാക്കളിൽനിന്ന് 500 കോടി രൂപ പിഴ ഈടാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here