Advertisement

ഇന്ത്യയിൽ ഇനി ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമല്ലേ? വസ്തുത പരിശോധിക്കാം

March 18, 2023
Google News 0 minutes Read

നഗരത്തിന്റെ കോർപ്പറേഷൻ പരിധിക്കുള്ളിൽ ബൈക്ക് യാത്രക്കാർ ഇനി ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമല്ലെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. സാഗർ കുമാർ ജെയിൻ എന്ന വ്യക്തി നൽകിയ ഹർജിയെ തുടർന്നാണ് ഈ തീരുമാനമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

എങ്കിലും, ഹൈവേകളിൽ ഹെൽമെറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാണ്. ഏതെങ്കിലും ട്രാഫിക് പോലീസോ നിയമപാലകരോ ഹെൽമന്റ് ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ചാൽ, നിങ്ങളുടെ ബൈക്ക് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലാണെന്ന് പറഞ്ഞാൽ മതിയെന്നും സന്ദേശത്തിൽ പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധന വിഭാഗം ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഇന്ത്യാ ഗവൺമെന്റ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ സംസ്ഥാനങ്ങളിലും ഇരുചക്രവാഹന യാത്രക്കാർക്കുള്ള ഹെൽമറ്റ് പരിശോധന ഒഴിവാക്കിയെന്ന വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. ഇന്ത്യാ ഗവൺമെന്റ് അത്തരമൊരു തീരുമാനമെടുത്തിട്ടില്ല.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here