Advertisement

ഉള്ളുനിറയെ സ്‌നേഹം പകര്‍ന്ന അവര്‍ക്ക് പകരമാകാന്‍ ഏത് എഐയ്ക്കാകും? ഇന്ന് അധ്യാപകദിനം

2 hours ago
Google News 2 minutes Read
national teacher's day september 05

ഇന്ന് അധ്യാപകദിനം. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. നല്ലൊരു സമൂഹത്തിന്റെ സൃഷ്ടിക്കു പിന്നില്‍ അധ്യാപകരുടെ കഠിനാധ്വാനമുണ്ട്. (national teacher’s day september 05)

അറിവിന്റെ പകര്‍ന്നാട്ടമാണ് അധ്യാപനം. അനുഭവവും അറിവും ചേരുമ്പോഴാണ് ഒരു മികച്ച അധ്യാപകനുണ്ടാകുന്നത്. അറിവ് ലഭിക്കാന്‍ ഇന്ന് നമുക്ക് ആയിരം മാര്‍ഗങ്ങളുണ്ട്. പക്ഷേ ആത്മവിശ്വാസമുള്ള ഒരു പൗരനെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരില്ലാതെ നമുക്കാവില്ല. തൊഴിലിനപ്പുറം ഒരു തപസ്യയാണ് അധ്യാപനം. അധ്യാപകനായിരുന്ന, ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കപ്പെടുന്നത്.

Read Also: 2 കാറുകൾ തമ്മിൽ മത്സരയോട്ടം; വൈറ്റിലയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം

നിര്‍മിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകള്‍ വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ ഉപാധികളായി മാറുമ്പോള്‍ വഴികാട്ടികളാവുകയെന്ന കര്‍ത്തവ്യമാണ് പ്രധാനമായും അധ്യാപകര്‍ക്കുള്ളത്. വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിക്കുന്നതിനു പുറമേ, മൂല്യബോധവും സാമൂഹികബോധവുമുള്ളവരുമായി അവരെ വാര്‍ത്തെടുക്കേണ്ട ചുമതല അധ്യാപകര്‍ക്കാണ്. ഭാവി തലമുറയെ സ്നേഹത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും ട്വന്റിഫോറിന്റെ അധ്യാപകദിനാശംസകള്‍.

Story Highlights : national teacher’s day september 05

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here