സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് സാധ്യത; വിലക്കയറ്റമുണ്ടാകുമെന്ന് സൂചന

possibility of price hike for essential goods kerala to produce branded vegetables through thalir

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അനിശ്ചിതകാല ലോറിസമരത്തെ തുടർന്ന് ചരക്കുനീക്കം നിശ്ചലമായതിനെ തുടർന്ന് സംസ്ഥാനത്ത് പലവ്യഞ്ജനവും പച്ചക്കറിയുമടക്കം അവശ്യസാധനങ്ങളുടെ ക്ഷാമത്തിന് സാധ്യത. ഇതേ തുടർന്ന് വിലക്കയറ്റമുണ്ടാകുമെന്ന് സൂചന.

തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ ലോറികളും സർവിസ് നിർത്തിയിരിക്കുകയാണ്. പണിമുടക്ക് മൂലം പ്രതിദിനം 1800 കോടിയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ഗുഡ്‌സ് വെഹിക്കിൾ ഓണേഴ്‌സ് അസോസിയേഷ!െൻറ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം.

possibility of price hike for essential goods

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top