Advertisement

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്കും ഓഫ് റോഡ് സവാരിക്കും നിരോധനം

3 days ago
Google News 2 minutes Read

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി.
ജീപ്പ് സവാരിയും ഓഫ്-റോഡ് സവാരികളും ഉൾപ്പെടെയാണു നിരോധനം ബാധകമാകുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊലീസ്, പഞ്ചായത്ത്, മോട്ടോർ വാഹന വകുപ്പ്, വനവകുപ്പ് ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്താനും നിർദേശമുണ്ട്.

Story Highlights : Idukki Collector Imposes Ban on Off-Road Jeep Rides

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here