വ്യവസായ നിക്ഷേപം: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നിയമങ്ങൾ ഏകീകരിക്കുന്നു

laws to be integrated to make the procedures fast regarding business investment no need to allow money for k lakshmanan decides in cabinet meeting

വ്യവസായ അന്തരീക്ഷം കൂടുതൽ അനുകൂലമാക്കാനും വ്യവസായം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

കേരള പഞ്ചായത്ത് ആക്ട്, കേരള മുനിസി പ്പാലിറ്റി ആക്ട്, കെട്ടിട നിർമാണ ചട്ടങ്ങൾ, കേരള ലിഫ്റ്റ്‌സ് ആന്റ് എസ്‌കലേറ്റേഴ്‌സ് ആക്ട്, മൂല്യവർധിത നികുതി നിയമം, ജലവഭവ നി യന്ത്രണ നിയമം, കേരള ഫാക്ടറീസ് റൂൾസ് , ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ട്, ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബഌഷ്‌മെന്റ് ആക്ട്, ഇന്റർ സ്‌റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്‌സ് റഗുലേഷൻ റൂസ്, കേരള കോൺട്രാക്ട് ലേബർ ആക്ട്, കേരള മോട്ടോർ വർക്കേഴ്‌സ് റൂൾസ് തുടങ്ങിയ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തി നടപടി ക്രമങ്ങൾ ലളിതമാക്കുകയും ഏകീകരിക്കു കയും ചെയ്യും. അതോടൊപ്പം കേരള ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആന്റ് ഫെസി ലിറ്റേഷൻ ആക്ട്’ എന്ന പേരിൽ പുതിയ നിയമം ഉണ്ടാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഏകജാലക ക്ലിയറൻസ് സംവിധാനം ശക്തവും ഫലപ്രദവും ആക്കുന്നതിന് ബന്ധെപ്പട്ട വകുപ്പുകളിലെയും ഏജൻസികളിലെയും കെഎസ്‌ഐഡിസിയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടു ത്തി ഇൻവസ്റ്റ്‌മെന്റ് പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ സെന്ററും രൂപീകരിക്കും. ഈ സംവിധാനം ജില്ലാതലത്തിൽ പ്രായോഗികമാക്കുന്നതിന് ജില്ലാ കലക്ടർ തലവനായി വിവിധ വകുപ്പുകളിലെ പ്രതിനിധികൾ ഉൾപ്പെട്ട ജില്ലാ സമിതിയും രൂപീകരിക്കും. എല്ലാ വകുപ്പുകളിലെയും അപേക്ഷാഫോറങ്ങൾ ഏകീകരിച്ച് പൊതു അപേക്ഷാഫോറം കൊണ്ടുവരണമെന്ന ശുപാർശയും മന്ത്രിസഭ അംഗീകരിച്ചു.

വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നടപടിക്രമങ്ങൾ ലളിതവും യുക്തി സഹവുമാക്കി ‘ഈസ് ഓഫ് ഡൂയിങ് ബി സിനസ്’ സൂ ചികയിൽ കേരളത്തിന്റെ സ്ഥാനം ഉയർത്താനും ഇതു വഴി ലക്ഷ്യമിടുന്നു. വിവിധ ലോകരാജ്യങ്ങളിലെ വ്യവസായ സൗഹൃദ അന്തരീക്ഷം അടിസ്ഥാനമാക്കി ലോക ബാങ്ക് തയാറാക്കുന്ന സൂചികയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്. വ്യവസായ സംരംഭകർക്ക് നൽകുന്ന സൗകര്യങ്ങളുടെയും സമയബന്ധിതമായി അനുമതി നൽകുന്നതിന്റെയും അടിസ്ഥാന ത്തിൽ കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്‌മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആന്റ് പ്രൊമോഷൻ

(ഡി ഐപിപി) സംസ്ഥാനങ്ങൾക്ക് റാങ്ക് നൽകുന്ന സമ്പ്രദായം തുടങ്ങിയിട്ട്. നിർദിഷ്ട നി യമ ഭേദഗതികൾ അംഗീകരിക്കുമ്പോൾ വ്യവസായ ലൈസൻസ് നൽകാനും റദ്ദാക്കാനും പ്രാദേശിക സ്ഥാപനങ്ങൾക്കുള്ള വിവേചനാധികാരം ഇല്ലാതാകും. പകരം, ബന്ധപ്പെട്ട വകുപ്പുകളുടെ റി പ്പോർട് അടിസ്ഥാനമാക്കി തീരുമാനമെടുക്കേി വരും. ജില്ലാ മെഡിക്കൽ ഓഫീസറുടെ ക്ലിയറൻസ് ആശുപത്രികൾക്കും പാരാ മെഡിക്കൽ സ്ഥാപനങ്ങൾക്കും ആരോഗ്യ സംബന്ധമായ സ്ഥാപനങ്ങൾക്കും മാത്രം മതി യാകും. ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകുന്നതിനുള്ള സമയപരിധി കുറയ്ക്കും.

ഗ്രീൻ, വൈറ്റ് വിഭാഗത്തിൽ പെടുന്ന വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് മുൻകൂട്ടി അനുമതി വേണ്ടിവരില്ല. നിശ്ചിത ഫീസ് അടച്ചാൽ ലൈസൻസ് സ്വാഭാവികമായി പുതുക്കപ്പെടും.

വ്യവസായം സംബന്ധിച്ച് പരാതികൾ വന്നാൽ പരിഹരിക്കാൻ മാർഗരേഖയുണ്ടാക്കും. കണ്ണട ച്ച് വ്യവസായങ്ങൾക്ക് സ്‌റ്റോപ്പ് മെമ്മോ നൽകു ന്നത് ഒഴിവാക്കാനുള്ള നിയമഭേദഗതിയും ഉദ്ദേശിക്കുന്നു.

ലൈസൻസിന്റെ കാലാവധി ഇപ്പോൾ ഒരു വർഷമാണ്. അതു അഞ്ചുവർഷമാക്കാനും ഉദ്ദേശിക്കുന്നു. നിയമവകുപ്പിന്റെ പരിശോധനക്ക് വിധേയമായാണ് എല്ലാ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുക.

laws to be integrated to make the procedures fast regarding business investment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top