പിണറായി ഓട്ടച്ചങ്കനെന്ന് ഷാഫി പറമ്പിൽ

പോലീസ് ആസ്ഥാനത്ത് നടന്ന സംഘർഷത്തിൽ പ്രതിഷേധവുമായി ഷാഫി പറമ്പിൽ. പോലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ച് നീക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പിയെയും രൂക്ഷമായി വിമർശിച്ചാണ് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിലിന്റെ ഫേസ്ബുക് പോസ്റ്റ്. പിണറായി വിജയനെ ഓട്ടച്ചങ്കനെന്നാണ് പോസ്റ്റിൽ ഷാഫ് വിശേഷിപ്പിക്കുന്നത്. നാട് ഭരിക്കാനും പോലീസിനെ നിയന്ത്രിക്കാനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ എന്നും പോസ്റ്റിൽ ഷാഫി പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
പിണറായി എന്ന ആഭ്യന്തര മന്ത്രി യും
ബെഹറ എന്ന ഡി.ജി.പി യും കേരളത്തിനു വേണ്ട..
പോലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ..
മരണം വരെ അധികാര കസേര തീറെഴുതി തന്നിട്ടില്ല നിങ്ങൾക്ക്.. മകനെ നഷ്ടപെട്ട ആ അമ്മയെ വലിച്ചഴച്ചവർ ചെവിയിൽ നുള്ളിക്കോ.. പിണറായിയുടെ പോലീസിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപെട്ട അമ്മയോടല്ല..ആ അമ്മ അവിടെ നിരാഹാരം ഇരുന്ന ഒലിച്ചു പോവായിരുന്നൊ ബെഹറയുടെ ഉണക്ക തൊപ്പി ?
തന്റെ തൊപ്പിയും കസേരയും ആ അമ്മയുടെ നെഞ്ചിലെ തീ കൊണ്ട് ചാമ്പലാവും.
പൊലീസിനു വീഴ്ച പറ്റി എന്ന പതിവ് മറുപടിയുമായി വരും ഓട്ട ചങ്കൻ.
ജങ്ങൾക്കാണു വീഴ്ച പറ്റിയത്..കഴിഞ്ഞ തെരഞ്ഞെടുപ്പിൽ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here