പന്ത്രണ്ട് വയസുകാരിയുടെ ആത്മഹത്യ; പിന്നില്‍ സെക്സ് റാക്കറ്റ്

കരുനാഗപ്പള്ളിയില്‍ പന്ത്രണ്ട് വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തിന് പിന്നിന്‍ സെക്സ് റാക്കറ്റെന്ന് സൂചന. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കരുനാഗപ്പള്ളി സ്വദേശി രഞ്ജുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ക്ഷേത്ര പൂജാരിയാണ്. കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. പെണ്‍കുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് നിരവധി പേര്‍ക്ക് കാഴ്ചവച്ചതായും സംശയമുണ്ട്.
രഞ്ജുവും, കുട്ടിയുടെ അമ്മയും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് ജനലിന്റെ അഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി എസിപി ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here