വാഷിങ്ടണിൽ ഇന്ത്യൻ പൗരൻ വെടിയേറ്റ് മരിച്ചു

അമേരിക്കയിൽ ഇന്ത്യാക്കാരൻ അക്രമികളുടെ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ഹോഷിയാർപുർ സ്വദേശി വിക്രം ജറിയൽ (26) ആണ് മരിച്ചത്. വിക്രം ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനോടനുബന്ധിച്ചുള്ള സ്റ്റോറിൽ കവർച്ചക്കെത്തിയ മുഖംമൂടി ധരിച്ച രണ്ട് അക്രമികളാണ് വെടിവെച്ചത്. ഇവിടെ ക്ളർക്കായിരുന്ന വിക്രം പണം അക്രമികൾക്ക് നൽകിയെങ്കിലും ഒരാൾ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച വിക്രം അവിടെവെച്ചാണ് മരിച്ചത്.
indian youth shot dead at washington
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here