ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി പുലിമുരുകന് ത്രിഡി

20,000 പ്രേക്ഷകരുമായി ഗിന്നസ് റെക്കോര്‍ഡിലേക്ക് കുതിക്കാന്‍ പുലിമുരുകന് ഒരുങ്ങുന്നു. പുലിമുരുന്‍ ത്രിഡി പ്രദര്‍ശനത്തിലൂടെയാണ് ഗിന്നസ് ബുക്കില്‍ കയറാന്‍ ശ്രമിക്കുന്നത്. അങ്കമാലി അഡ് ലക്സ് കണ്വെന്ഷന് സെന്ററിലാണ് റെക്കോര്‍ഡ് പ്രേക്ഷകരുമായി പുലിമുരുകന് ത്രി ഡി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഈ മാസം 12നാണ് പ്രദര്‍ശനം നടക്കുന്നത്. വൈകിട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം. റെയ്സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.
6000പേര് ഒരുമിച്ച് ത്രിഡി ചിത്രം കണ്ടതാണ് നിലവിലുള്ള റെക്കോര്‍ഡ്. 2012ലായിരുന്നു അത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ചിത്രം ജര്‍മ്മനിയിലെ ഒരു സ്ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ആ റെക്കോര്‍ഡാണ് പുലിമുരുകന് ത്രിഡി തകര്‍ക്കാന്‍ ഒരുങ്ങുന്നത്. 20000ത്തോളം പ്രേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്. 12ന് അങ്കമാലിയില്‍ നടക്കുന്ന പുലിമുരുകന് 3ഡിയുടെ ആദ്യപ്രദര്‍ശനത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പങ്കെടുക്കും. ഫ്ളവേഴ്സാണ് പരിപാടിയുടെ ചാനല്‍ പാര്‍ട്ണര്‍. ഫ്ളവേഴ്സിന്റെ കടവന്ത്രയിലെ ഓഫീസില്‍ ചിത്രത്തിന്റെ പാസുകള്‍ വിതരണം ചെയ്യുന്നുണ്ട്.
മെയ് ആദ്യവാരം തീയേറ്ററുകളില്‍ പുലിമുരുകന്റെ 3ഡി പതിപ്പ് റിലീസ് ചെയ്യും. കേരളത്തിന് പുറമെ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും വിദേശത്തുമെല്ലാം ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍ 50-60 തീയേറ്ററുകളിലാവും പുലിമുരുകന്റെ ത്രിഡി പതിപ്പ് എത്തുക. മെയ് അഞ്ചാണ് തീയറ്റര്‍ റിലീസിന് ആലോചിക്കുന്ന തീയതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here