ഇതാണ് ഒടിയനിൽ പീറ്റർ ഹെയ്‌ന്റെ പ്രതിഫലം

peter hein

വി എ ശ്രീകുമാരമേനോന്റെ ആദ്യ ചലച്ചിത്രം ഒടിയനിൽ പീറ്റർ ഹെയ്‌നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മോഹൻലാൽ അതിമാനുഷനായ മാണിക്യം എന്ന് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.

ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പീറ്റർ ഹെയ്‌ന് നൽകുന്നത് 1.5 കോടിയാണെന്നാണ് സൂചന. ദിവസം 3 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. 50 ദിവസത്തോളമാണ് പീറ്റർ ഹെയ്ൻ ചിത്രത്തിന് വേണ്ടി നീക്കിവച്ചിരിക്കുന്നത്.

മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകനിലും സംഘട്ടനങ്ങൾ ചിത്രീകരിച്ചത് പീറ്റർ ഹെയ്ൻ ആയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More