ഒടിയൻ ഹിന്ദിയിൽ; ട്രെയിലർ പുറത്ത്

വിഎ ശ്രീകുമാറിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഒടിയൻ ഹിന്ദി ഭാഷയിലേക്ക് മൊഴിമാറ്റി ഇറക്കുന്നു. ഹിന്ദി പതിപ്പിൻ്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പെൻ മൂവീസിൻ്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസായിരിക്കുന്നത്. ഇതേ ചാനലിലൂടെ ഈ മാസം 23ന് ഒടിയൻ ഹിന്ദി പതിപ്പ് റിലീസ് ചെയ്യും.
ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. പ്രകാശ് രാജ്; രാവുണ്ണി എന്ന വില്ലൻ കഥാപാത്രത്തെയും ചിത്രത്തിൽ അവതരിപ്പിച്ചു. പീറ്റർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രഫി. സിദ്ദിഖ്, നരേൻ, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Story Highlights: odiyan hindi dubbed trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here