Advertisement

ആ അരുംകൊലകൾ ചെയ്തത് കേഡൽ തന്നെ

April 10, 2017
2 minutes Read

അമ്മയെ മഴു കൊണ്ട്‌  കഴുത്തിൽ ആഞ്ഞു വെട്ടി കൊല്ലുകയായിരുന്നുവെന്ന് കേഡൽ പോലീസിനോട് സമ്മതിച്ചു. 

രക്തം രക്തത്തെ തിരിച്ചറിയുന്നില്ല … !

സ്വന്തം അച്ഛൻ , ജന്മം നൽകിയ അമ്മ, കൂടെ കളിച്ചു വളർന്ന കുഞ്ഞനുജത്തി , ബന്ധു … വെട്ടി നുറുക്കി കൊല്ലുമ്പോഴും പിന്നീടത് കത്തിക്കുമ്പോഴും ആ യുവാവിന്റെ മനസ്സിൽ എന്തായിരുന്നു ? നാടിനെ നടുക്കിയ കൂട്ടക്കൊലയുടെ ഇനിയും പുറത്താവാത്ത രഹസ്യം അവശേഷിക്കുമ്പോഴും അതവൻ തന്നെയാണ് ചെയ്തതെന്ന് സമ്മതിച്ചുവെന്നു പോലീസ്. നമ്മുടെ ബന്ധങ്ങൾക്കും സ്നേഹമെന്ന വികാരത്തിനും എന്ത് സംഭവിക്കുന്നുവെന്ന ചോദ്യം കൂടിയാണ് കേഡൽ എന്ന യുവാവിന്റെ കൊടും ക്രൂരത അവശേഷിപ്പിക്കുന്നത്.

തലസ്ഥാനത്ത് നന്തൻകോട് ഒരു കുടുംബത്തെ ആകെ കൊന്നുവെന്ന് പോലീസ് സംശയിച്ച കേഡൽ ജെൻസൺ പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു . അമ്മയെ മഴു കൊണ്ട്‌  കഴുത്തിൽ ആഞ്ഞു വെട്ടി കൊല്ലുകയായിരുന്നുവെന്ന് കേഡൽ പോലീസിനോട് സമ്മതിച്ചു. മാതാപിതാക്കളെയും സഹോദരിയെയും അടുത്ത ബന്ധുവിനെയും കൊലപ്പെടുത്തിയ ശേഷം ചെന്നൈയിൽ പോയ കേഡൽ മടങ്ങി തമ്പാനൂരിൽ എത്തിയപ്പോഴാണ് പിടിയിലായത്.

cadel, CADEL JENSON, CLIFF HOUSE, family murder, nadankodu, Thiruvananthapuram, thiruvananthapuram murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top