Advertisement

പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തിന് ഒരാണ്ട്

April 10, 2017
2 minutes Read
puttingal case

110 പേരുടെ ജീവന്‍ അപഹരിച്ച പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടത്തിന് ഇന്ന് ഒരാണ്ട്. ഇന്നും ഞെട്ടലോടെ മാത്രം ഓര്‍മ്മയില്‍ തെളിയുന്ന ആ അപകടം ഭീതിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും കുറ്റപത്രം പോലും ക്രൈബ്രാഞ്ച് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയാക്കിയിട്ടില്ല.

പുറ്റിങ്ങള്‍ ക്ഷേത്രത്തിലെ ഉത്സതവത്തിന്റെ ഭാഗമായി നടക്കുന്ന മത്സര കമ്പത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മറികടന്നായിരുന്നു വെടിക്കെട്ട് നടത്തിയത്. കമ്പപ്പുരയ്ക്ക് തീപിടിച്ചതാണ് വന്‍ അപകടത്തിന് വഴിതെളിച്ചത്. 110പേര്‍ക്ക് ജീവന്‍ നഷ്ടമായ അപകടത്തില്‍ 1443പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ് ദേശീയ നേതാക്കളും, ദില്ലിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘവും സംഭവം നടന്ന അന്ന് തന്നെ സംഭവസ്ഥലത്ത് എത്തി.

52 പ്രതികളും 1,658 സാക്ഷികളും 110 പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടുകളും 450 തെളിവുകളും ഉള്ള കേസില്‍ കുറ്റപത്രം ഇതുവരെ ആയിട്ടില്ല.

 

 

 

A year past, victims of the Puttingal temple fireworks tragedy that rocked Kollam yet to receive succour.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top