നാവികോദ്യോഗസ്ഥന്റെ വധശിക്ഷ: പ്രതിഷേധം പുകയുന്നു

മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥന് പാക്കിസ്ഥാന് വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ചാരനെന്ന് ആരോപിച്ച് ബലൂചിസ്ഥാനില്‍ നിന്നാണ് കുല്ഭൂഷന് ജാധവിനെ പാക്കിസ്ഥാന് പിടികൂടുന്നത്.
പാക്ക് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക്ക് സൈനിക കോടതിയുടെ വിധി അപഹാസ്യമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇതോടെ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പന്ത്രണ്ട് പാക് പൗരന്മാരെ വിട്ടയക്കാനുള്ള തീരുമാനം ഇന്ത്യ മരവിപ്പിച്ചിരിക്കുകയാണ്.
ചാരപ്രവര്‍ത്തനത്തിനാണ് കുല്ഭൂഷണ് ജാധവിനെ പാക്കിസ്ഥാന് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. റോയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയാണ് ഇദ്ദേഹം എന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ വിഘടനവാദികളെ കുല്ഭൂഷണ് പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും പാക്കിസ്ഥാന് ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here