കൊല നടത്തിയത് ആത്മാവിനെ ശക്തിപ്പെടുത്താനെന്ന് കേഡല്‍

തിരുവനന്തപുരം നന്ദന്‍കോടില്‍ മാതാപിതാക്കളേയം സഹോദരിയേയും അടക്കം നാലുപേരെ കൊലചെയ്ത കേഡൽ ജെൻസൺ കൃത്യം ചെയ്തത് ആത്മാവിനെ ബലപ്പെടുത്താന്‍!! കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ആസ്‌പ്രല്‍ പ്രജക്ഷന്‍ പോലെ ആത്മവിനെ പുറത്തെടുത്തുകൊണ്ടുള്ള ചില പരീക്ഷങ്ങള്‍ ചെയ്തിരുന്നതായി കേഡല്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് .
മനശാസ്ത്രജ്ഞന്റെ സഹായത്തോടെയാണ് പോലീസ് കേഡലിനെ ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായി സംസാരിച്ച് തുടങ്ങിയതിനെ തുടര്‍ന്നാണ് മനശാസ്ത്രജ്ഞന്റെ സഹായം തേടിയത്. കൊല നടത്തിയത് ആത്മാവാണെന്നാണ് കേഡല്‍ പറയുന്നത്.
കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് കടന്ന കേഡല്‍ ടിവിയില്‍ ഫോട്ടോ കണ്ടതിനെ തുടര്‍ന്ന് തമ്പാനൂരിലേക്ക് മടങ്ങിയിരുന്നു. ഇവിടെ നിന്ന് താടി വടിയ്ക്കുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. കേഡലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
nandancode murder | cadel | CADEL JENSON | thiruvananthapuram murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here