നന്തൻകോട് കൂട്ടക്കൊലപാതകം; കാരണം അവഗണനയെന്ന് കേഡൽ

നന്തൻകോട് കൂട്ടക്കൊലപാതകം മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് നടത്തിയതെന്ന് കേഡൽ ജിൻസൺ രാജ മൊഴി നൽകിയതായി പോലീസ്. വീട്ടിൽനിന്ന് നേരിട്ട അവഗണനയാണ് കൊലപാതകത്തിന് കാരണം. അവഗണനയിൽ മനം മടുത്താണ് കൊലപാതകം നടത്തിയത്. അച്ഛനെ കൊന്നതിന് ശേഷമാണ് ബാക്കിയുള്ളവരെ കൊന്നത്. തെളിവ് നശിപ്പിക്കാനും കൃത്യം നടത്താനും ഇയാൾ വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നതായും പോലീസ് പറഞ്ഞു.
കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷൻ മൊഴി പോലീസ് നേരത്തേ തന്നെ തള്ളിയിരുന്നു. പരസ്പര വിരുദ്ധമായാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നത്. മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. കുറ്റബോധം തെല്ലുമില്ലാതെയാണ് കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം പ്രതി അന്വേഷണ സംഘത്തോടി വിവരിച്ചതെന്നും പോലീസ്.
cadel jensonx, cliff housex, family murderx murderx, nadankodux thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here